Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

സർക്കാർ മദ്യനയം തിരുത്തണം: സുഗതകുമാരി

സർക്കാർ മദ്യനയം തിരുത്തണം: സുഗതകുമാരി

തിരുവനന്തപുരം:  ജനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ സർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു.പാതയോരത്തും ഹോട്ടലുകളിലും നാടുമുഴുവനും  ഇഷ്ടംപോലെ മദ്യം ഒഴുക്കുകയാണ്. ഇതിനെതിരെ  ജനങ്ങൾതന്നെ രംഗത്തിറങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു.കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ഏകദിനപഠന ശിബിരം ആർട്ട് ഓഫ് ലിവിങ് കേരളാശ്രമത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുഗതകുമാരി. 

ജനകീയമുന്നണി ജില്ലാ ചെയർമാൻ അഡ്വ.വി. എസ് ഹരീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.എൻ രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി.അതിരൂപത ബിഷപ്പ് റൈറ്റ് റവ: ഡോ.ആർ.ക്രിസ്തുദാസ്,ഫാദർ യൂജിൻ എച്ച് പെരേര,ഫാദർ ജോൺ അരീക്കൽ,ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ഫാദർ ലെനിൻ രാജ്,ഫാദർ വർഗീസ് മുഴുത്തേറ്റ്,പ്രൊഫ.കെ.സുശീല,ആർ.നാരായണൻ തമ്പി,എഫ്.എം.ലാസർ,ജോൺസൺ ഇടയാറൻമുള എന്നിവർ പ്രസംഗിച്ചു. 

ഡോ.വേലായുധൻ,ഡോ.സജീവ് ചടയമംഗലം,കെ.രാമചന്ദ്രൻ എന്നിവർ ക്ലാസെടുത്തു.അവകാശ പ്രഖ്യാപന സമ്മേളനം റൈറ്റ് റവ:ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി മുൻ ചെയർമാൻ പദ്‌മശ്രീ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.