Friday, August 18, 2017
Reg:No 91291/Kermal/2004/18734

പൂനം മഹാജൻ രജനികാന്തിനെ സന്ദര്‍ശിച്ചു; പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്നു സൂചന.

പൂനം മഹാജൻ രജനികാന്തിനെ സന്ദര്‍ശിച്ചു; പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്നു സൂചന.

ചെന്നൈ: ബിജെപി യുവമോർച്ചയുടെ ദേശീയ പ്രസിഡിന്‍റെ  പൂനം മഹാജൻ സൂപ്പർസ്റ്റാർ  രജനികാന്തിന്‍റെ  ചെന്നെയിലെ വസതിയിലെത്തി സന്ദർശിച്ചതിന്‍റെ പിന്നിൽ രാഷ്ട്രീയ അജണ്ടയെന്നു സൂചന. രജനീകാന്ത് ബിജെപിയിൽ ചേരുമെന്ന  എന്ന   അഭ്യൂഹങ്ങള്‍  പ്രചരിക്കുമ്പോള്‍  സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് പൂനം മഹാജൻ  പ്രതികരിച്ചത്.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പൂനം മഹാജൻ തന്നെ ട്വിറ്ററിലൂടെ പങ്ക് വെക്കുകയായിരുന്നു.  രജനീകാന്തിനെ കാണാനായതിൽ ഏറെ സന്തോഷമുണ്ടെന്നും. അദ്ദേഹം തന്നെ വ്യക്തിപരമായി പിന്തുണയ്ക്കുന്ന ആളാണെന്നും പൂനം വ്യക്തമാക്കുന്നു
ബിജെപിയുടെ  യുവജന റാലിയിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു ബിജെപി എംപി കൂടിയായ  പൂനം മഹാജൻ. രജനീകാന്ത് ബിജെപിയിലേക്ക് ചേരുമെന്നും  ഈ വർഷം സ്വന്തമായി രാഷ്ട്രീയ പാർട്ടി തുടങ്ങുമെന്നും പല അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിലാണ് പൂനം മഹാജന്റെ  സന്ദർശനം വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്.