Thursday, October 19, 2017
Reg:No 91291/Kermal/2004/18734

സഹോദരന്‍റെ പ്രണയത്തിനു കൂട്ടുനിന്ന യുവതിയെ ഗ്രാമത്തിലുടെ നഗ്നയാക്കി നടത്തി

സഹോദരന്‍റെ പ്രണയത്തിനു കൂട്ടുനിന്ന യുവതിയെ ഗ്രാമത്തിലുടെ നഗ്നയാക്കി നടത്തി

മുംബൈ: സഹോദരന്‍റെ പ്രണയത്തിനു കൂട്ടുനിന്ന യുവതിയെ പെൺകുട്ടിയുടെ വീട്ടുകാർ നഗ്നയായി വഴിനടത്തി. മഹാരാഷ്ട്രയിലെ ബീഡിലാണ് ഈ ക്രൂരത. കേസുമായി ബന്ധപ്പെട്ട് എട്ടു പേരെ പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. 
 
28 വയസുകാരിയായ യുവതിയുടെ സഹോദരൻ പ്രണിയിച്ച പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു. എന്നാൽ പിന്മാറാൻ യുവാവ് ഒരുക്കമായിരുന്നില്ല. ഇതേത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേർ ചേർന്ന് യുവതിയെ മർദ്ദിച്ചു. ഭർത്താവിന്‍റെ മുന്നിൽ വച്ചായിരുന്നു യുവതിയെ മർദ്ദിച്ചത്. തടയാൻ ശ്രമിച്ച ഭർത്താവിനെയും ഇവർ മർദ്ദിച്ചു.
 
പെൺകുട്ടിയുടെ വീട്ടുകാർ അവിടംകൊണ്ടും അവസാനിപ്പിച്ചിരുന്നില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം, പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ വീണ്ടും ഇവരുടെ വീട്ടിലെത്തി. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പെടെ ഒൻപതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ യുവതിയെ ശകാരിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 
 
യുവതിയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞ പ്രതികൾ അവരെ നഗ്നയായി വഴിനടത്തുകയും ചെയ്തു. നഗ്നയായി വലിച്ചിഴക്കുന്നതിനിടെയിലും പ്രതികൾ ചെരുപ്പുകൊണ്ടും മറ്റും യുവതിയെ അടിച്ചുവെന്നും പോലീസ് പറഞ്ഞു. തടയാൻ ചെന്നവരെ പ്രതികൾ ഭീഷണിപ്പെടുത്തി ഓടിച്ചു. സംഭവത്തിൽ അറസ്റ്റിലായവരിൽ ഉൾപ്പെട്ട കൗമാരക്കാരിയെ ജുവനൈൽ കസ്റ്റിയിൽ വിട്ടു.