Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

കൊടുവള്ളി വാഹനാപകടം; മരിച്ചവരുടെ എണ്ണം എട്ടായി.

കൊടുവള്ളി  വാഹനാപകടം; മരിച്ചവരുടെ  എണ്ണം എട്ടായി.

കൊടുവള്ളി:  പുതുപ്പാടി കൈതപ്പൊയിലില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. നാലു വയസ്സുള്ള മുഹമ്മദ് നിഹാലാണ് മരിച്ചത്. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ  എണ്ണം എട്ടായി.
കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാൻ (അറു– 63), ഭാര്യ സുബൈദ (57), മകൻ ഷാജഹാന്റെ കുട്ടി മുഹമ്മദ് നിഷാൽ (എട്ട്), ഷാജഹാന്റെ സഹോദരി സഫീനയുടെ മകൾ ഫാത്തിമ ജസ (ഒന്നര), മറ്റൊരു സഹോദരി സഫീറയുടെ മകൾ പി. ഫാത്തിമ ഹന (അഞ്ച്), ആയിഷ നൂഹ (6), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിമൂട്ടിൽ മുത്തുവിന്റെ മകൻ പ്രമോദ് (30) എന്നിവരാണു മരിച്ച മറ്റുള്ളവർ
അബ്ദുര്‍റഹ്മാന്‍, ഭാര്യ സുബൈദ, പേരക്കുട്ടികളായ മുഹമ്മദ് നിഷാല്‍, ഫാത്തിമ ജസ, ഫാത്തിമ ഹന, ആയിശ നുഹ, ഡ്രൈവര്‍ വടുവഞ്ചാല്‍ പി സി പ്രമോദ് എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു.
 
 ശനിയാഴ്ച പകൽ ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്നു സുൽത്താൻബത്തേരിക്കു പോവുകയായിരുന്ന  സ്വകാര്യ ബസും  ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുള്ള വാഹനത്തെ മറികടന്നെത്തിയ ജീപ്പ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് ഇടിച്ചതിനെ തുടർന്നു പിറകിലുണ്ടായിരുന്ന കാർ നിയന്ത്രണം വിട്ട് പിന്നിലുണ്ടായിരുന്ന മറ്റൊരു ബസിലും  തട്ടി. കാറിലുണ്ടായിരുന്നവർ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.