Thursday, August 17, 2017
Reg:No 91291/Kermal/2004/18734

നിയമവിരുദ്ധ ഗർഭഛിദ്രത്തിന് വിധേയയായ 19കാരി മരിച്ചു

നിയമവിരുദ്ധ ഗർഭഛിദ്രത്തിന് വിധേയയായ 19കാരി മരിച്ചു

ഹൈദരാബാദ്: സ്വകാര്യ നഴ്സിങ് ഹോമിൽ നിയമവിരുദ്ധ ഗർഭഛിദ്രത്തിന് വിധേയയായ 19കാരി മരിച്ചു. എൻജിനീയറിങ് വിദ്യാർഥിനിയായ പെൺകുട്ടി ഏഴ് മാസം ഗർഭിണിയായിരുന്നു. ഏഴ് മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിനായ് ഗുളിക കഴിച്ചതിനെതുടര്‍ന്നു അമിത രക്തസ്രാവമുണ്ടായി തുടർന്നായിരുന്നു മരണം. മകൾ ഗർഭിണിയായതിനെ കുറിച്ച് അറിഞ്ഞി രുന്നില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു . സംഭവത്തിൽ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. ഡോക്ടറേയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
 
മധു എന്നയാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ പെൺകുട്ടിയെ ഹൈദരാബാദിലെ വനസ്ഥാൽപുലത്തിലെ സ്വകാര്യ ആശുപത്രിയിലാണ് മധു പ്രവേശിപ്പിച്ചത്. ഗർഭം അലസിപ്പിക്കാൻ ഡോക്ടർ വിദ്യാർഥിനിക്ക് ഗുളികകൾ നൽകിയിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ പെൺകുട്ടിക്ക് അമിതരക്തസ്രാവം ഉണ്ടാവുകയും മരണപ്പെടുക യുമായിരുന്നു. പെൺകുട്ടിയുടെ അവസ്ഥ വഷളായതിനെത്തുടർന്ന് ഡോക്ടർ ഫീസിനത്തിൽ 20,000 രൂപ മധുവിനോട് ആവശ്യപ്പെടുകയും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.