Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

സംസ്ഥാനത്തി​​െൻറ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പത്രപ്പരസ്യവുമായി കേരളം

സംസ്ഥാനത്തി​​െൻറ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പത്രപ്പരസ്യവുമായി കേരളം

ന്യൂഡൽഹി: കേരളത്തിന്‍റെ മികവുകള്‍ വിളിച്ചോതുന്ന പത്രപ്പരസ്യവുമായി കേരളം. പ്രധാന ദിന പത്രങ്ങളുടെ ഡല്‍ഹി എഡിഷനിലാണ് കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളേയും ക്രമസമാധാന പാലനം, ഭരണം തുടങ്ങിയ ഘടകങ്ങളെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയ​​െൻറ ചിത്രത്തോടൊപ്പം മുഴുപേജ് പരസ്യമാണ്​ ദേശീയ ദിനപത്രങ്ങളിൽ ​പ്രസിദ്ധീകരിച്ചത്​.
 
കേരളത്തി​​െൻറ നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ക്രമസമാധാന പാലനത്തിലും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിലുമുള്ള മികവ്​, മതസൗഹാര്‍ദ്ദം, മികച്ച ഭരണം, അഴിമതി രഹിത സംസ്ഥാനം, സാക്ഷരതാ നിരക്ക്​ ഉയർന്ന സംസ്ഥാനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ–പരിസ്ഥിതി സൗഹൃദം തുടങ്ങിയ കാര്യങ്ങൾ അക്കമിട്ട്​ നിരത്തിയാണ്​ കേരളം ഒന്നാമതെന്ന്​ പരസ്യപ്പെടുത്തിയിരിക്കുന്നത്​.പ്രമുഖർ കേരളത്തെ കുറിച്ച്​ പറയുന്ന പ്രസ്​താവനകളും ഉൾപ്പെടുത്തിയിരിക്കുന്നു.
 
 2017 ലെ എ.ഡി.ബി റിപ്പോര്‍ട്ട്​ പ്രകാരം ന്യൂഡല്‍ഹിയെ പോലും പിന്നിലാക്കി കൊച്ചി വേഗത്തില്‍ വളരുന്ന നഗരമെന്ന പദവി നേടിയെന്ന കാര്യവും പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നു.
 
വീടില്ലാത്തവർക്ക്​ വീടുകൾ, സംമ്പൂർണ വൈദ്യൂതികരണ സംസ്ഥാനം, ട്രാൻസ്​ജെൻഡർ പോളിസി നടപ്പാക്കിയ സംസ്ഥാനം, ആദ്യ ഡിജിറ്റൽ സംസ്ഥാനം തുടങ്ങിയ നേട്ടങ്ങളും പരസ്യത്തിൽ പരാമർശിക്കുന്നുണ്ട്​.
 
തിരുവനന്തപുരത്തെ ആര്‍.എസ്.എസ് നേതാവി​​െൻറ കൊലപാതകം ഉയര്‍ത്തിക്കാട്ടി കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഞായറാഴ്ച നടത്തിയ കേരള സന്ദര്‍ശനം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇതി​​െൻറ പിറ്റേ ദിവസമാണ് കേരളത്തി​​െൻറ മുഴുപേജ് പരസ്യം പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. എന്നാൽ പരസ്യം കേരളത്തിലെ ദിന​പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടില്ല.