Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

മുംബൈ-ഡൽഹി അതിവേഗ സർവീസുമായി റെയിൽവേ

മുംബൈ-ഡൽഹി അതിവേഗ സർവീസുമായി റെയിൽവേ

ന്യൂഡൽഹി: മുംബൈയിൽനിന്നു ഡൽഹിക്ക് അതിവേഗ സർവീസുമായി റെയിൽവേ. 13 മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന പുതിയ സർവീസ് ആരംഭിക്കുവാനാണ് റെയിൽവേയുടെ പദ്ധതി. നിലവിൽ 16 മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന രാജധാനി എക്സ്പ്രസ് ആണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സർവീസ് നടത്തുന്നത്.
 
പുതിയ പദ്ധതിയുടെ ഭാഗമായി രാജധാനി ലിങ്ക് ഹോഷ്മാൻ ബുഷ് കോച്ചുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. ആദ്യ ഘടത്തിൽ 180 കിലോമീറ്ററായിരിക്കും ട്രെയിന്‍റെ വേഗത.