Thursday, August 17, 2017
Reg:No 91291/Kermal/2004/18734

ഛത്തീസ്‌ഗഡിൽ സൈനികര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു

ഛത്തീസ്‌ഗഡിൽ സൈനികര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു

ഛത്തീസ്‌ഗഡിൽ  രക്ഷാബന്ധനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ സി ആര്‍ പി എഫ് സൈനികര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു . ദന്തേവാഡയിലെ പല്‍നാറില്‍ലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലിലെ ശുചിമുറിക്കു സമീപത്തു വച്ചാണ് രണ്ടു സൈനികര്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ചത്.ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ഇരകൾ .സ്‌കൂളിലെ അഞ്ഞുറോളം വിദ്യാര്‍ഥിനികളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.സൈനികർക്ക് രാഖി കെട്ടുന്ന ചടങ്ങിന് ശേഷം ശുചിമുറിയിൽ പോയി തിരിച്ചു വന്ന രണ്ട് കുട്ടികളെ പരിശോധനയെന്ന വ്യാജേനയാണ് പീഡിപ്പിച്ചത്. പരിശോധന അതിരു കടന്നപ്പോൾ കുട്ടികൾ വാർഡനോട് പരാതിപ്പെടുകയായിരുന്നു.വാര്‍ഡന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഛത്തീസ്ഗഢ് പോലീസും സി ആര്‍ പി എഫും വെവ്വെറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസ് ചെയ്തിട്ടുള്ളത്. സാമൂഹിക പ്രവര്‍ത്തകനായ ഹിമാന്‍ഷു കുമാര്‍ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ  പോസ്റ്റ് ചെയ്തിരുന്നു.വിഷയത്തെ കുറിച്ചുള്ള അന്വേണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സി ആര്‍ പി എഫ് ഡി ഐ ജിയും സ്‌കൂള്‍ സന്ദര്‍ശിച്ചു.