Thursday, November 23, 2017
Reg:No 91291/Kermal/2004/18734

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി മു​രു​ക​ൻ(30) ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ പോലീസ് കേസെടുത്തു

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി മു​രു​ക​ൻ(30) ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ പോലീസ് കേസെടുത്തു

കൊല്ലം : ചാ​ത്ത​നൂ​രിൽ  റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തമ്മിൽ നാട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി മു​രു​ക​ൻ(30) ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ പോലീസ് കേസെടുത്തു . കൊ​ല്ലം മെ​ഡി​സി​റ്റി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, അ​സീ​സി​യ, കിം​സ്, എ​സ്യു​ടി എ​ന്നീ അ​ഞ്ച് ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സ്. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.
 ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെയാണ്  മു​രു​ക​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​രു​ക​നും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബൈ​ക്ക്  ചാ​ത്ത​നൂ​രി​ന​ടു​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം  പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ൻ​സ് വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ കൂ​ടെ ആ​രു​മി​ല്ലാ​ത്ത കൊ​ണ്ട് മെ​ഡി​സി​റ്റി ചി​കി​ത്സ നി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​റോ​ള​മാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ മു​രു​ക​ൻ ആം​ബു​ല​ൻ​സി​ൽ ചി​കി​ത്സ തേ​ടി ന​ട​ന്ന​ത്. പി​ന്നീ​ട് ആം​​ബു​ല​ൻ​സി​ൽകിടന്നു ​ത​ന്നെ മ​രി​ച്ചു. 
സം​ഭ​വ​ത്തി​ൽ കൊ​ല്ലം മെ​ഡി​സി​റ്റി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം കൊ​ല്ലം ക​മ്മി​ഷ​ണ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ, മെ​ഡി​സി​റ്റി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ടി​യ​ന്തി​ര​മാ​യി ക​മ്മി​ഷ​ണ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​റ്റ് ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ കൂ​ടി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.