Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ഗാട്‌ലിന്റെ പ്രകടനത്തെ സ്‌തുതിക്കാന്‍ എനിക്കാകില്ല-അത്‌ലറ്റിക്‌ ഫെഡറേഷന്‍

ഗാട്‌ലിന്റെ പ്രകടനത്തെ സ്‌തുതിക്കാന്‍ എനിക്കാകില്ല-അത്‌ലറ്റിക്‌ ഫെഡറേഷന്‍

ലണ്ടന്‍: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ താരം ജസ്‌റ്റിന്‍ ഗാട്‌ലിനെ വിമര്‍ശിച്ച്‌ രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്‍ തലവന്‍ സെബാസ്‌റ്റ്യന്‍ കോ.
 
ഗാട്‌ലിന്റെ വിജയം മികച്ച തിരക്കഥയ്‌ക്കനുസരിച്ചുള്ളതല്ലെന്നായിരുന്നു കോയുടെ പ്രതികരണം. ''ഗാട്‌ലിന്റെ പ്രകടനത്തെ സ്‌തുതിക്കാന്‍ എനിക്കാകില്ല. മരുന്നടിച്ചതിന്‌ രണ്ടു തവണ വിലക്ക്‌ നേരിട്ട ഒരാള്‍ ലോക അത്‌ലറ്റിക്‌സിലെ മികച്ച നേട്ടങ്ങളിലൊന്ന്‌ സ്വന്തമാക്കുക അവിശ്വസനീയമാണ്‌. പക്ഷേ, ഈ ജയത്തിന്‌ അയാള്‍ അര്‍ഹനാണ്‌''- കോ പറഞ്ഞു.