Sunday, December 17, 2017
Reg:No 91291/Kermal/2004/18734

രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ വാഴപ്പഴം

രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ വാഴപ്പഴം

ആരോഗ്യകാര്യത്തില്‍ വാഴപഴത്തിന്റെ ഗുണങ്ങള്‍ ഏറെയാണ്‌. അമിതാഹാരത്തിന് തടയിടാന്‍ വാഴപ്പഴം സഹായിക്കും. വിറ്റാമിന്‍, ന്യൂട്രിയന്‍സ്, ഫൈബര്‍ എന്നിവയെല്ലാം ധാരാളം. ഇവ തിരിച്ചറിഞ്ഞത് കൊണ്ടാണ് അമേരിക്കയില്‍ ആപ്പിളിനും ഓറഞ്ചിനും മുകളില്‍ പഴം കഴിക്കുന്നവരുടെ എണ്ണം കൂടുന്നത്.
 
 
നല്ല മഞ്ഞ തൊലിയുമായി പാകത്തിന് പഴുത്ത പഴമാണ് എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ട് തുടങ്ങുന്നത് തന്നെ പലര്‍ക്കും ഇഷ്ടമല്ല. നന്നായി കറുത്താല്‍ ചീഞ്ഞതായെന്നാണ് അര്‍ത്ഥം. ഉടന്‍ തന്നെ ദൂരെ കളയും. എല്ലാ പഴങ്ങളും ‘ബ്രൗണ്‍’ നിറത്തിലേക്ക് എത്തുമ്പോള്‍ നശിച്ചുവെന്നാണ് അര്‍ത്ഥം, എന്നാല്‍ വാഴപ്പഴം അങ്ങനെയല്ല. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ അതായത് ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം  വര്‍ധിക്കുകയാണ് ചെയ്യുക.
 
കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍ ഇവയ്ക്കാകും.ഇനി കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കണ്ടാല്‍ വലിച്ചെറിയാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തെ ക്യാന്‍സറിന് അടിപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാനും ദിവസേനെ പഴം കഴിക്കുന്നത് നല്ലതാണ്.