Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

20 വർഷങ്ങൾക്ക്​ ശേഷം പാകിസ്​താനിൽ ഒരു ഹിന്ദു മന്ത്രി

20 വർഷങ്ങൾക്ക്​ ശേഷം പാകിസ്​താനിൽ ഒരു ഹിന്ദു മന്ത്രി

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ 20 വർഷങ്ങൾക്ക്​ ശേഷം ആദ്യമായി ഒരു ഹിന്ദു മന്ത്രി. പുതിയ പ്രധാനമന്ത്രി ശാഹിദ്​ അബ്ബാസിയുടെ മന്ത്രിസഭയിലാണ്​  ദർശൻ ലാലിനെ ഉൾപ്പെടുത്തിയത്​.
 
മതേലൊ പട്ടണത്തിൽ താമസിക്കുന്ന 65കാരനായ ദർശൻ ലാൽ ഡോക്​ടറാണ്​. പി.എം.എൽ^എൻ സ്​ഥാനാർഥിയായി ന്യൂനപക്ഷ സംവരണ സീറ്റിൽ നിന്ന്​ ദേശീയ അസംബ്ലിയിലേക്ക്​ രണ്ടു തവണ തെര​െഞ്ഞടുക്കപ്പെട്ടിട്ടുണ്ട്​. നാല്​ പാകിസ്​താനി പ്രവിശ്യകൾക്കിടയിലെ പരസ്​പര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ്​ ദർശൻ ലാലിന്​.