Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യ 622/9 ന് ഡിക്ലയർ ചെയ്തു; പൂജാരയ്ക്കും രഹാനെയ്ക്കും സെഞ്ചുറി

ഇന്ത്യ  622/9 ന് ഡിക്ലയർ ചെയ്തു; പൂജാരയ്ക്കും രഹാനെയ്ക്കും സെഞ്ചുറി

 .കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ  622/9 ന് ഡിക്ലയർ ചെയ്തു. ചേതേശ്വർപൂജാര (133), അജിങ്ക്യ രഹാനെ (132) എന്നിവരുടെ സെഞ്ചുറികൾക്ക് പുറമേ നാല് ബാറ്റ്സ്മാൻ അർധ സെഞ്ചുറിയും നേടി. 344/3 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി  തുടങ്ങിയത്. ആർ.അശ്വിൻ (54), വൃദ്ധിമാൻ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവരാണ് രണ്ടാം ദിനം റണ്‍ഒഴുക്കിന് നേതൃത്വം നൽകിയത്. ലങ്കയ്ക്ക് വേണ്ടി രങ്കണ ഹെരാത്ത് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ 1-0ന് മുന്നിലാണ്.