Friday, August 18, 2017
Reg:No 91291/Kermal/2004/18734

പതിനായിരം മീറ്ററില്‍ സ്വര്‍ണ നേട്ടവുമായി ബ്രിട്ടിഷ് താരം മോ ഫറ

പതിനായിരം മീറ്ററില്‍ സ്വര്‍ണ നേട്ടവുമായി ബ്രിട്ടിഷ് താരം മോ ഫറ

ലണ്ടൻ: പതിനായിരം മീറ്ററില്‍ ഹാട്രിക് സ്വര്‍ണ നേട്ടവുമായി ബ്രിട്ടിഷ് താരം മോ ഫറ ലോക അത്‌‌ലറ്റിക് മീറ്റിനോട് വിടപറഞ്ഞു. വിടവാങ്ങല്‍ മത്സരത്തില്‍ മീറ്റിലെ മികച്ച നേട്ടമാണ് ഫറ കുറിച്ചത്. ഉഗാണ്ടയുടെ ജോഷ്വാ ചെച്ടഡറി, കെനിയയുടെ പോൾ താന്വി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
 
അവസാന മീറ്റിനെത്തിയ ഉസൈന്‍ ബോട്ട് സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു. പുരുഷൻ മാരുടെ നൂറുമീറ്റർ ഹീറ്റ്സിൽ 10.07 സെക്കൻഡിൽ ആണ്  ഒന്നാമതെത്തിയത്.ഉസൈൻ ബോൾട്ട് സെമിയിലേക്ക് യോഗ്യത നേടിയത്. 
 
ജമൈക്കയുടെ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്‌‍ലിൻ, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരും ഹീറ്റ്സിലെ ജേതാക്കളായി സെമിയിലെത്തി. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.30 നാണ് 100 മീറ്റർ സെമിഫൈനൽ മൽസരങ്ങൾ. നാളെ പുലർച്ചെ 2.15നാണ് ഫൈന‌ൽ. 200 മീറ്ററിൽ നിന്നു പിൻമാറിയിയ ബോൾട്ട് ലണ്ടനിൽ 100 മീറ്ററിലും 4–100 മീറ്റർ റിലേയിലുമാണ് മത്സരിക്കുന്നത്.