Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

അനധികൃതമായി സ്വകാര്യ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുപ്പ് തുടങ്ങി

അനധികൃതമായി സ്വകാര്യ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ഭരണകക്ഷിയുടെയും സ്വകാര്യ  കമ്പനികളുടെയും എതിര്‍പ്പ് തള്ളി തോട്ടഭൂമി ഏറ്റെടുക്കാൻ   സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം മുന്നോട്ട്. അനധികൃതമായി സ്വകാര്യ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയേറ്റെടുക്കുന്നതിനെതിരെ മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ വിയോജിപ്പ് അവഗണിച്ചാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഏറ്റെടുക്കലിനുള്ള കാരണങ്ങളും രാജമാണിക്യം വിശദീകരിക്കുന്നുണ്ട്.രാജമാണിക്യം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസെക്രട്ടറി ഭരണവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടാണ്  പുറത്തായത് . മുന്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്റെ പ്രേതത്തെ പൂജിക്കുന്ന ചില ഐഎഎസ്‌കാരാണ് തോട്ടഭൂമി ഏറ്റെടുക്കുന്നതെന്ന് വാദിക്കുന്നതെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പ്രതികരണം.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ സമാനമായ നിലപാടാണ്. എന്നാല്‍ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലും വിദേശ കമ്പനികളും സ്വകാര്യ വ്യക്തികളും കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജമാണിക്യത്തിന്റെ നിലപാട്. ഒഴിയാന്‍ അനുവദിച്ച കാലാവധി അവസാനിച്ച ഇടുക്കി പീരുമീട് താലൂക്കില്‍ പോപ്‌സണ്‍ന്റെ കൈയ്യിലുള്ള 6217 ഏക്കര്‍ അടിയന്തിരമായി സര്‍ക്കാറിലേയ്ക്കാക്കുകയായിരുന്നു ആദ്യ പടി. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകനും സ്വകാര്യ  കമ്പനിയുമായി  ഒത്തുകളിച്ചതാവാം സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കമ്പനിയ്ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സ്‌റ്റേ ഓര്‍ഡര്‍ ലഭിച്ചു. ഹാരിസണ്‍ മലയാളത്തിന്റേതുള്‍പ്പെടെ 44388 ഏക്കര്‍ ഭുമിയാണ് കഴിഞ്ഞ ദിവസങ്ങില്‍ ഏറ്റെടുത്തിരുന്നത്.