Friday, August 18, 2017
Reg:No 91291/Kermal/2004/18734

ത്രീഡിയില്‍ വിരിയും ഇന്റീരിയര്‍...

ത്രീഡിയില്‍ വിരിയും ഇന്റീരിയര്‍...

നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളെ ആഴത്തിൽ തൊട്ടുണർത്തുന്നവയാണ് ഇന്റീരിയർ ഡിസൈനിങ്ങിലെ  പുത്തൻ കുതിപ്പുകൾ. ത്രീ ഡി വിഷ്വലൈസേഷൻ ഇതിന്റെ മികച്ച ഉദാഹരണമാണ്.ഏതാണ്ടെല്ലാ വ്യവസായ മേഖലകളിലും കടന്നുവരുന്നതിനാൽ ആധുനിക ജീവിതത്തിൽ ഈ സാങ്കേതികവിദ്യ  ഇന്നു പരക്കെ അറിയപ്പെടുന്നുണ്ട്
 
അകത്തളങ്ങളുടെ  യഥാർഥസൗന്ദര്യം ത്രിമാന ദൃശ്യത്തിടെ കാണാമെന്നതിനാൽ ഇന്ററ്റീരിയർ ഡിസൈനിങ്ങിലും ഇതു സ്ഥാനംപിടിച്ചു കഴിഞ്ഞു.മറ്റൊരു  പ്രയോജനം കൂടിയുണ്ട്  ത്രീ ഡി വിഷ്വലൈസേഷന്, ഒരു ത്രിമാന ദൃശ്യം കണ്ടുകഴിഞ്ഞാൽ ദീർഘകാലം അത് ഓർമ്മയിൽ തങ്ങിനിൽക്കും.
 
കൈകൊണ്ട് അത്യാകർഷകമായി വരയ്ക്കാൻ കഴിവുള്ള കലാകാരന്മാർ ഇന്റീരിയർ ഡിസൈനിങ്ങ് മേഖലയിലുമുണ്ട്.എന്നാൽ ഇത്തരം ചിത്രീകരണങ്ങളിലൂടെ ഉപഭോക്താവിന്  ഡിസൈനിനെക്കുറിച്ചു ഏകദേശധാരണയേ ലഭിക്കൂ.എന്നാൽ ഒരു ത്രീ ഡി വിഷ്വലൈസേഷൻ പ്രസൻറ്റേഷൻ  വഴി  അയാൾക്കു ലഭിക്കുന്നത്  തന്റെ സങ്കൽപ്പത്തിലുള്ള അകത്തളത്തിന്റ്റെ  മിഴിവാർന്ന യഥാർഥ ചിത്രമാകും.ഒന്നേന്നു വരയ്ക്കാതെതന്നെ ഡിസൈനിൽ  പരിഷ്‌ക്കാരങ്ങൾ വരുത്താനാകുമെന്നതാണ്  ത്രീ ഡി വിഷ്വലൈസേഷന്റ്റെ എടുത്തുപറയേണ്ട മേൻമകളിലൊന്ന്.സംഗതികളെല്ലാം കട്ട് ക്ലിയറായി ക്ളയിന്റ്റിനെ ബോധ്യപ്പെടുത്താൻ ഡിസൈനർക്കും ബോധ്യപ്പെടാൻ ക്ളയിന്ററിനും ഇവിടെ അവസരം ലഭിക്കുന്നു. 
അനന്തമായ സാധ്യതകളാണ്  ത്രീ ഡി വിഷ്വലൈസേഷൻ  ഒരു ഡിസൈനർക്കു മുന്നിൽ തുറന്നിടുന്നത്.ക്ലയിന്റ്   നിർദ്ദേശിക്കുന്ന   ഭേദഗതികൾ ഓരോന്നും  കൺസെപ്റ്റിൽ മാറ്റം വരുത്താതെതന്നെ  ഡിസൈൻചെയ്തു കാട്ടിക്കൊടുക്കുവാൻ  അയാൾക്കു  കഴിയുന്നു.അകത്തളങ്ങൾക്കു  ചാരുതപകരുന്ന  ത്രീ ഡി ഘടകങ്ങളെ ഒരു മൗസ് ക്ലിക്കിലൂടെ അങ്ങോട്ടും ഇങ്ങോട്ടും  നീക്കിപ്രതിഷ്‌ഠിക്കുവാനാകുന്നു.ക്ളയിന്റ് ആവശ്യപ്പെടുന്ന ഏതു ബ്രാൻഡും ഇന്നു  ത്രീ ഡി സൈറ്റുകളിൽ ലഭ്യമാണ്. 
 
അങ്ങിനെ,  ഡ്രാഫ്റ്റിംഗ് പേപ്പറിന്റെയും മാർക്കർ പേനയുടെയുടെയുമൊക്കെ സ്ഥാനത്ത് ഇവിടെയും സ്ക്രീനും മൗസും  സ്ഥാനം പിടിച്ചുകഴിഞ്ഞു.അകത്തളങ്ങളിൽ ഭാവനയാലും ഉപയോഗക്ഷമതയാലും     നവോന്മേഷത്തിന്റെ കുളിർതെന്നൽ പകർന്നുകൊണ്ട്...