Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിനെ കൊല്ലാനൊരുങ്ങി‍; സൗജന്യ ശസ്ത്രക്രിയ നടത്തി ആശുപത്രി അധികൃതര്‍

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിനെ കൊല്ലാനൊരുങ്ങി‍; സൗജന്യ ശസ്ത്രക്രിയ നടത്തി ആശുപത്രി അധികൃതര്‍

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിനെ നദിയില്‍ ഒഴുക്കി കൊല്ലാനൊരുങ്ങി മാതാപിതാക്കള്‍. കുട്ടിയുടെ ഈ അവസ്ഥയ്ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് സാധാരണ കുട്ടികളെ പോലെ ആക്കാമെന്ന് ആശുപത്രി അധികൃതര്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. പിന്‍ഡ്വാര എന്ന ഗ്രാമത്തിലെ കുലി ബായ് എന്ന 22 കാരിയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിയുടെ രൂപം കണ്ട് കുടുംബത്തിലുള്ളവര്‍ ഞെട്ടിത്തെറിച്ചു പോയി. തുടര്‍ന്നാണ് കുട്ടിയെ സമീപത്തുള്ള നദിയില്‍ മുക്കി കൊല്ലാമെന്ന് ഇവര്‍ തീരുമാനിച്ചത്. 
 
ഭാരത് പാല്‍ ഡന്‍ഡ എന്ന 35കാരന്‍ ഗ്രാമത്തില്‍ ഇങ്ങനെ ഒരു കുട്ടി ജനിച്ചിട്ടുണ്ടെന്ന് ഗ്രാമീണരില്‍ നിന്ന് അറിയുകയും, മാതാപിതാക്കള്‍ കുട്ടിയെ കൊല്ലാനൊരുങ്ങുകയാണെന്ന് അറിഞ്ഞ് പാഞ്ഞെത്തുകയുമായിരുന്നു. തുടര്‍ന്ന് ഭാരത് മാത്ര ചയ്യ ആശുപത്രിയില്‍ വിവരം അറിയിക്കുകയും അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുട്ടി ചെകുത്താന്റെ രൂപമാണെന്നുള്ള അബന്ധധാരണയായിരുന്നു മാതാപിതാക്കള്‍ക്കെന്നും അതുകൊണ്ടാണ് അവര്‍ കുഞ്ഞിനെ നദിയില്‍ മുക്കി കൊല്ലാന്‍ തീരുമാനിച്ചതെന്നും ഭാരത് പറയുന്നു. 
 
നാല് ഡോക്ടര്‍മാരുടെ സംഘം കുട്ടിയുടെ നാല് കാലുകളില്‍ രണ്ട് കാലുകളും ജനനേന്ദ്രിയവും വിജയകരമായി നീക്കം ചെയ്യുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്നും എന്നാല്‍ കുട്ടിയെ നിരീക്ഷിക്കാനായി ഒരാഴ്ച ആശുപത്രിയില്‍ കിടത്തുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.