Saturday, November 25, 2017
Reg:No 91291/Kermal/2004/18734

പ്രകൃതിയെ വീട്ടിനുള്ളിലാക്കം

പ്രകൃതിയെ വീട്ടിനുള്ളിലാക്കം

 പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന വീട് എല്ലാവരുടെയും സ്വപ്നമാണ്. വീടു വയ്ക്കുമ്പോള്‍ എല്ലാവരും ശ്രദ്ധ നല്‍കുന്നതും അതിനാണ്. പ്രകൃതിയിലെ ശ്വാസം ഈ വീട്ടില്‍ നിന്ന് ലഭിക്കും. നഗരവല്‍ക്കരണം മാറ്റി പണിത നമ്മുടെ വീടുകളില്‍ ഗാര്‍ഡനുകള്‍ അസാധ്യമാണ്. സ്ഥല പരിമിതിയാണ് ഏറ്റവും വലിയ കടമ്പ. ഇതിനെ മറികടന്ന് ഒരുപടി മുന്നില്‍ നിന്നുകൊണ്ട് വീട്ടിനുള്ളില്‍ തന്നെ പൂന്തോട്ടം നിര്‍മ്മിക്കാന്‍ വിന്‍സെന്‍റ് അംബ്രോസ് നമ്മെ സഹായിക്കും.
 
ചെടികളും വള്ളിപടര്‍പ്പുകളും ചേര്‍ത്ത് അകത്തളങ്ങളും ചുവരിലും ഹരിതഭംഗി നല്‍കുന്ന രീതിയാണ്‌ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. പ്രകൃതിയെ വീടിനകത്ത് തന്നെ പുനര്‍നിര്‍മ്മിക്കാന്‍ വെർട്ടിക്കൽ ഗാർഡന്‍ മാത്രമല്ല ഫ്രംഡ് ഗാർഡൻസ്, നേച്ചർ അക്വേറിയംസ്, പാലുറിയോറിയം(Paludariums), വിവറിയംസ്( Vivariums),ടെറേറിയംസ്(Terrariums) എന്നിവയും വിന്‍സെന്‍റ് പരീക്ഷിക്കുന്നുണ്ട്.  
   
 നേച്ചർ അക്വേറിയം പതിവിലും വേറിട്ട അക്വേറിയമാണ്. പ്രകൃതിദൃശ്യങ്ങൾ അല്ലെങ്കിൽ വർണശബളമായ മിനിയേച്ചർ ഉദ്യാനം, പാറകൾ, ഡ്രിഫ്റ്റ് വുഡ് തുടങ്ങിയവ ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ടിന്‍റെ ഒരു പുനർനിർമ്മാണം നടത്തുന്നു. വീടുനുള്ളില്‍ തന്നെ നിര്‍മ്മിക്കുന്ന ജലസംഭരണിയും പാലുറിയോറിയം/വിവാറിയം എന്നറിയപ്പെടുന്നത്.
 
ദക്ഷിണ ഇന്ത്യയിലെ തന്നെ ആദ്യത്തെ വെര്‍ട്ടിക്കല്‍ പ്ലാന്‍റെ സ്റ്റോര്‍ തലസ്ഥാനത്ത് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് വിന്‍സെന്‍റ്. തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായ വിന്‍സെന്‍റ് എന്ജിനിയര്‍ ആയാണ്‌  കരിയര്‍ തുടങ്ങിയതെങ്കിലും, ഇന്‍റ്റിരിയര്‍ ഡിസൈനിലെ വ്യസ്ത്യസ്ത ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകപ്പെടുകയായിരുന്നു. സുഹൃത്തുക്കളായ വിനോദ് മാത്യുസും  ശാന്തി മത്യുസുമായി ചേര്‍ന്നാണ്  ഫോറസ്റ്റ് വൈബ് ആരംഭിക്കുന്നത്. നമ്മുടെ വീടുകളില്‍ പ്രകൃതി സ്പര്‍ശനം സമ്മാനിക്കാനാണ്  ഫോറസ്റ്റ് വൈബ് ഒരുങ്ങുന്നത്.