Friday, November 24, 2017
Reg:No 91291/Kermal/2004/18734

ഹജ്ജിന് തുടക്കമായി; അറഫാസംഗമം നാളെ

ഹജ്ജിന് തുടക്കമായി; അറഫാസംഗമം നാളെ

മക്ക: അറഫാസംഗമത്തിനായി ഹാജിമാർ മിനായിലെ കൂടാരങ്ങളിലേക്ക് എത്തി. വ്യാഴാഴ്ച അറഫയിൽ സംഗമിച്ച് സായുജ്യമടയാനുള്ള മാനസിക തയാറെടുപ്പിലാണ് 20 ലക്ഷത്തിലധികം തീർഥാടകർ. ചൊവ്വാഴ്ച രാത്രി മുതൽ ഹജ്ജിെൻറ ലളിതവസ്ത്രമണിഞ്ഞ്, ലബ്ബൈക്ക ചൊല്ലി, ഋജുമാനസരായി അവർ കർമഭൂമിയായ മിനാ താഴ്വരയിലേക്ക് എത്തുകയായിരുന്നു. 
 
മലയാളികളുൾപ്പെടെ ഇന്ത്യൻ ഹാജിമാർ രാത്രി എട്ടുമണിയോടെയാണ് എത്തിത്തുടങ്ങിയത്. മിനയിൽ ഇന്ത്യൻ ഹാജിമാർക്കുള്ള എല്ലാ സൗകര്യങ്ങളും സജ്ജമായതായി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അറിയിച്ചു. ഹജ്ജിെൻറ സുപ്രധാന കർമമായ അറഫ സംഗമം വ്യാഴാഴ്ചയാണ്. 
 
ഇന്ത്യൻ ഹജ്ജ് സൗഹൃദസംഘത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ബി.ജെ.പി വക്താവ് സയ്യിദ് മുസഫർ ഇസ്ലാമും മക്കയിലെത്തിയിട്ടുണ്ട്.