Friday, November 24, 2017
Reg:No 91291/Kermal/2004/18734

കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കെതിരെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രാ വീണ്ടും മാറ്റി

കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കെതിരെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രാ വീണ്ടും മാറ്റി

തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കെതിരെയും,ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെയും  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷായാത്രാ വീണ്ടും മാറ്റി.രണ്ടാം തവണയാണ് മാറ്റുന്നത്. സെപ്റ്റംബര്‍ ഏഴിന് കണ്ണൂരില്‍ നിന്നും തുടങ്ങേണ്ട യാത്ര ഒക്ടോബറിലേക്കാണ് മാറ്റിയത്. യാത്ര ഉദ്ഘാടനം ചെയ്യേണ്ട ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യമാണ് കാരണമെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു.
ഈ മാസം 27ന് തുടങ്ങേണ്ടിയിരുന്ന യാത്ര മെഡിക്കല്‍ കോഴ വിവാദം മൂലമാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. പിന്നീട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ ശേഷമാണ് യാത്ര രണ്ടാമതും മാറ്റിയത്. സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടിയിരുന്നതാണ് .
യാത്രയില്‍ അമിത് ഷാ മൂന്ന് ദിവസം പങ്കെടുക്കുമെന്നും ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ , മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും യാത്രയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.