Sunday, February 25, 2018
Reg:No 91291/Kermal/2004/18734

അമിത് ഷാ യാത്ര നയിക്കേണ്ടത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക്; പി ജയരാജൻ

അമിത് ഷാ യാത്ര നയിക്കേണ്ടത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക്; പി ജയരാജൻ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സമാധാനാന്തരീക്ഷം ആര്‍ എസ് എസ് ഇല്ലാതാക്കുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജൻ. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി അമിത് ഷാ യാത്ര നയിക്കേണ്ടത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ്. അമിത് ഷാ കേരളത്തില്‍ എത്തുന്നത് സംഘര്‍ഷം ഉണ്ടാക്കാനാണ്. ആർ എസ് എസിന്‍റെ ശോഭായാത്രകൾക്ക് ബദലായി ബഹുജനപിന്തുണയോടെ കണ്ണൂരിലെ 200 കേന്ദ്രങ്ങളിൽ സാംസ്കാരിക ഘോയാത്രകൾ നടത്തുമെന്നും പി ജയരാജൻ പറ‌ഞ്ഞു.