Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

പെരുന്നാള്‍ നിറവിൽ തിരുവോണം

പെരുന്നാള്‍ നിറവിൽ  തിരുവോണം

മതസൗഹാർദം പുലരുന്ന കേരളത്തിൽ വിവിധമതങ്ങളുടെ വിശേഷദിനങ്ങൾ  മതേതരമായിത്തന്നെ ആഘോഷിക്കപ്പെടുന്നു. നമ്മുടെ  ദേ ശീയഉത്സവമായ ഓണത്തിനു വർണ്ണപകിട്ടേകുന്നതിൽ മലയാളിയുടെ മതേതരഭാവം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.ഐതീഹ്യത് തിലും മറ്റും ഹൈന്ദവമായ ചിഹ്നങ്ങൾ ഉണ്ടെങ്കിലും മതേതരത്വമാണ് ഓണത്തിന്റെ മുഖമുദ്ര.ഒത്തൊരുമയുടെ ഈ മഹോത്സവം ലോകത്തിൽ തന്നെ ഒരപൂർവ്വതയാണെന്നു നിസ്സംശയം പറയാം.ഓണവും ക്രിസ്‌മസ്സും ബക്രീദും ഒരേ നൂലിഴയിൽ കോർത്ത ആഘോഷങ്ങളുടെ ഒരു  പുഷ്പ്ഹാരമാണ്  ഭൂമിമലയാളം എടുത്തണിഞ്ഞിരിക്കുന്നത്!
തിരുവോണത്തിനു മൂന്നു നാൾ  മുൻപാണ് ബക്രീദ്  എന്ന ബലിപെരുന്നാൾ. ഈദ്-ഉൽ- അദ്ഹ എന്നും ഈ വിശേഷാവസരം അറിയപ്പെടുന്നു.ഇന്ത്യയിൽ ഇക്കൊല്ലം സെപ്റ്റംബർ ഒന്നിനു  വൈകിട്ടാരംഭിക്കുന്ന ബക്രീദ് രണ്ടിനു വൈകിട്ടാണ് അവസാനിക്കുക.സ്വന്തം പുത്രനെ അല്ലാഹുവിനായി ബലികഴിക്കുവാൻ തുനിഞ്ഞ പ്രവാചകനായ ഇബ്രാഹീമിന്റ്റെ ത്യാഗം വിളിച്ചോതുന്നതാണ് ബക്രീദ്.
ഇബ്രാഹിമിന്റെ വിശ്വാസം പരീക്ഷിക്കാനായി സ്വന്തം പുത്രനെ ബലിദാനം ചെയ്യുവാൻ അല്ലാഹു  ആജ്ഞാപിക്കുന്നു.മെക് കയിലെ മിനാ പർവ്വതത്തിലെ അൾത്താരയിൽ പുത്രനെ ബലിയർപ്പിക്കുംമുൻപ് ഇബ്രാഹീം തന്റെ കണ്ണുകൾ കെട്ടുന്നു.ബാലികർമ്മത്തിനു ശേഷം അൾത്താരയിലേക്കു നോക്കിയ ഇബ്രാഹിം കണ്ടത് ബലിഅർപ്പിക്കപ്പെട്ട ഒരാടിനെയാണ്.
അല്ലാഹുവിനായി പുത്രനെ ബലിയർപ്പിക്കുവാൻ തുനിഞ്ഞ ഇബ്രാഹിമിന്റെ ത്യാഗം വിളംബരം ചെയ്തുകൊണ്ട് ലോകമെങ്ങും മുസ്ലീംദേവാലയങ്ങളിൽ പ്രാർഥനയും മാംസവിതരണവും നടക്കുന്നു.വീടുകളിലും വിശിഷ്ടവിഭവങ്ങൾ പാചകം ചെയ്ത്‌  ബക്രീദ് ആഘോഷിക്കുന്നു.
ബക്രീദിന്റെയും ഓണത്തിന്റെയും വിഭവങ്ങൾ പരസ്പ്പരം കൈമാറിയാണ് മലയാളി തന്റെ മതസൗഹാർദം ആഘോഷിക്കുന്നത്!