Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ഒന്നരവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ചു

ഒന്നരവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ചു

ചെങ്ങന്നൂര്‍ : ഉറങ്ങിക്കിടന്ന അമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മാല കവർന്ന മോഷ്ടാവ് ഒന്നരവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ചു. ചെങ്ങന്നൂർ കൊല്ലക്കടവ് ചെറിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ മുഹമ്മദൻസ് ഹൈസ്കൂളിന് സമീപം തടത്തിൽ ലത്തീഫിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
 
വീടിന്‍റെ മുകളിലത്തെ നിലയിലെ കതക് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് ലത്തീഫിന്‍റെ മരുമകൾ ഉറങ്ങിക്കിടന്ന അൻസിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് രണ്ട് പവന്‍റെ മാലകവർന്നശേഷം അടുത്ത് കിടന്നു ഉറങ്ങുകയായിരുന്ന ഒന്നരവയസുള്ള കുട്ടിയെ തട്ടികൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം സമീപത്തെ കൊല്ലക്കടവ് മുഹമ്മദൻസ് സ്കൂളിന്‍റെ വരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നു. വെണ്മണി പോലീസ് അന്വേഷണം ഊർജിതമാക്കി.