Sunday, February 25, 2018
Reg:No 91291/Kermal/2004/18734

സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു; രമേശ് ചെന്നിത്തല

സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു; രമേശ് ചെന്നിത്തല

കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളുമായി സർക്കാർ ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മാനേജ്മെന്‍റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരം സർക്കാർ സൃഷ്ടിച്ചുവെന്നും വിദ്യാർഥികളെ കൊള്ളയടിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ഒത്തുകളിച്ചതിന്റെ ഫലമായി സ്വാശ്രയ മേഖലയില്‍ വന്‍ ദുരന്തമാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. അഞ്ച് ലക്ഷം ഫീസ് ഘടന നിശ്ചയിച്ച ക്രിസ്റ്റ്യന്‍ മാനേജ്മെന്‍റുകളുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പാവപ്പെട്ട വിദ്യാർഥികള്‍ക്ക് അവസരം നഷ്ടമായി. മാനേജ്‌മെന്‍റുകള്‍ക്ക് കൊളളയടിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. കോടതികളില്‍ ഫലപ്രദമായി കേസ് വാദിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.