Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ചവറയിൽ കെ.കെ ശൈലജക്ക് കരിങ്കൊടി

ചവറയിൽ കെ.കെ ശൈലജക്ക് കരിങ്കൊടി

കൊല്ലം: ചവറയിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. മന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
നീണ്ടകരയിൽ ആശുപത്രി കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി ശൈലജ. ചവറ കെ.എം.എം.എൽ ന് സമീപത്ത്​വച്ചായിരുന്നു യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്. കെ.കെ ശൈലജ രാജിവെക്കണമെന്ന മുദ്രാവാക്യവുമായാണ്​ പ്രവർത്തർ എത്തിയത്​.