Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

റോഡ് ഷോ വെള്ളത്തിൽ,ദിലീപിന് ഓണം ജയിലിൽ

റോഡ് ഷോ വെള്ളത്തിൽ,ദിലീപിന് ഓണം ജയിലിൽ

കൊ​ച്ചി: ജാമ്യം കിട്ടിയാല്‍ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികൾ ഒരുക്കിയിരുന്ന  ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ നിരാശയിൽ .തുറന്ന ജീപ്പിൽ പ്രകടനം ഉൾപ്പെടെ ബൈക്ക് റാലിയും റോഡ് ഷോയും എല്ലാം സ്വപ്നത്തിൽ മാത്രമായി . കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഇവ സങ്കടിപ്പിച്ചിരുന്നു .
ലക്ഷകണക്കിന് രൂപ ഒഴുക്കി നടത്താനിരുന്ന ഈ ആഘോഷങ്ങൾ നഷ്ടപെട്ട ജനപ്രീതി വീണ്ടെടുക്കാൻ കൂടിയായിരുന്നു.ഒരുക്കിവച്ചതെല്ലാം വൃഥാവിലായി .രണ്ടു ദിവസമായി  കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും നടത്താനിരുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്ന ഓരോ ബൈക്കിനും പെട്രോളും ആയിരം രൂപയും മദ്യവും ആയിരുന്നു ഓഫർ . 
ജാമ്യം നിഷേധിച്ചതോടെ ദിലീപിന് ജയിലിൽ ആണ് ഓണം .ജയിലിലെ മറ്റു തടവുകാരോടൊപ്പം ഓണം ആഘോഷിക്കും.