Saturday, September 23, 2017
Reg:No 91291/Kermal/2004/18734

സ​റ​ഹ ഉ​പ​ഉപഭോക്ത്താക്കളുടെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കാ​ൻ സാധ്യത

സ​റ​ഹ ഉ​പ​ഉപഭോക്ത്താക്കളുടെ  വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കാ​ൻ സാധ്യത

ന്യൂ​ഡ​ൽ​ഹി: ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​യു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​യ സ​റ​ഹ ഉ​പ​ഉപഭോക്ത്താക്കളുടെ  വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കാ​ൻ സാധ്യത . ദി ​ഇ​ന്‍റ​ർ​സെ​പ്റ്റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സ​റ​ഹ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ കോ​ണ്‍​ടാ​ക്ടു​ക​ൾ കമ്പനി  സെ​ർ​വ​റി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ്  ഒ​രു​ങ്ങു​ന്ന​തെ​ന്ന് സു​ര​ക്ഷാ വി​ദ​ഗ്ധ​ൻ സ​ഷാ​രി ജൂ​ലി​യ​ൻ പ​റ​ഞ്ഞു. ലോ​ക​മെമ്പാടുമുള്ള  30 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ഇ​പ്പോ​ൾ സ​റ​ഹ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെയ്തത് . 30 രാ​ജ്യ​ങ്ങ​ളി​ൽ ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ​റ​ഹ.
ആ​പ്ലി​ക്കേ​ഷ​നി​ലെ സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഫീ​ച്ച​റി​ൽ സ​റ​ഹ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കോ​ണ്‍​ടാ​ക്ട് വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​മെ​ന്ന് സ​റ​ഹ പ്രോ​ഗ്രാ​മി​ന്‍റെ ബു​ദ്ധി​കേ​ന്ദ്ര​മാ​യ സൗ​ദി സ്വ​ദേ​ശി സെ​യി​ൻ അ​ൽ അ​ബി​ദി​ൻ തൗ​ഫി​ഖ് ട്വീ​റ്റ് ചെ​യ്തു. ഇ​ത് നേരത്തെ  പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​ണെ​ന്നും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ടു നീ​ണ്ടു​പോ​യ​താ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. സ​ഷാ​രി ജൂ​ലി​യ​ന്‍റെ ക​ണ്ടെ​ത്ത​ലി​നെ കു​റി​ച്ച് ആ​രാ​ഞ്ഞ​പ്പോ​ൾ ആ​പ്ലി​ക്കേ​ഷ​ന്‍റെ അ​ടു​ത്ത അപ്‌ഡേറ്റിൽ  ഇ​തു മാ​റ്റു​മെ​ന്നാ​യി​രു​ന്നു സെ​യി​ൻ അ​ൽ അ​ബി​ദി​ൻ തൗ​ഫി​ഖി​ന്‍റെ മ​റു​പ​ടി. 
ആ​ളു​ക​ളെ അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്താ​മെ​ന്ന​താ​ണ് സ​റ​ഹ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ണോ​ടെ​യാ​ണ് സ​റ​ഹ​യെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​ഭ​വം വ​ള​രെ വേ​ഗം വൈ​റ​ലാ​യി. വെബ്‌സൈറ്റിലും  ആ​പ്പി​ലും സ​റ​ഹ ല​ഭ്യ​മാ​ണ്. യൂ​സ​ർ​നെ​യിം തെ​ര​ഞ്ഞെ​ടു​ത്ത് ഇ-​മെ​യി​ൽ അ​ഡ്ര​സും പാ​സ്വേ​ഡും ന​ൽ​കി​യാ​ൽ ഈ ​സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ന​ൽ​കു​ന്ന പേ​രി​നൊ​പ്പം .sarahah.com എ​ന്നു തു​ട​ങ്ങു​ന്ന യൂ​സ​ർ​നെ​യി​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്യാ​നു​ള്ള ഓ​പ്ഷ​നും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. 
സ​റ​ഹ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും സ്വ​ന്തം വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്താ​തെ ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ അ​യ​യ്ക്കാം. സെ​ർ​ച്ച് എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ച്ച് സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ പ​രി​ച​യ​ക്കാ​രു​ടെ​യോ പേ​ര് ക​ണ്ടെ​ത്തി മെ​സേ​ജ് അ​യ​യ്ക്കാ​ൻ തു​ട​ങ്ങാം. റി​സീ​വി​ഡ് എ​ന്ന ടാ​ബി​ൽ ന​മു​ക്കു ല​ഭി​ച്ച മെ​സേ​ജു​ക​ൾ കാ​ണാം. അ​തി​നു മ​റു​പ​ടി പ​റ​യാ​നോ അ​യ​ച്ച ആ​ളെ ക​ണ്ടെ​ത്താ​നോ സാ​ധി​ക്കി​ല്ല എ​ന്നാ​താ​യി​രു​ന്നു സ​റ​ഹ​യു​ടെ പ്ര​ത്യേ​ക​ത. എ​ന്നാ​ൽ പു​തി​യ നീ​ക്ക​ത്തോ​ടെ സ്വ​കാ​ര്യ​ത വെ​ളി​പ്പെ​ടു​മെ​ന്നാ​ണ് ആ​രോ​പ​ണം.
ത​ങ്ങ​ളു​ടെ പോ​ളി​സി​ക​ളി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റ്റം വ​രു​ത്താ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്ന് പോ​ളി​സി ആ​ൻ​ഡ് ടേം​സി​ൽ സ​റ​ഹ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​താ​യ​ത് ഒ​രു ദി​വ​സം സ​റ​ഹ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ മെ​സേ​ജ് അ​യ​യ്ക്കാ​നു​ള്ള ഓ​പ്ഷ​ൻ ഡി​സേ​ബി​ൾ ചെ​യ്താ​ൽ ഒ​രു​പ​ക്ഷേ ഇ​പ്പോ​ൾ അ​യ​ച്ച മെ​സേ​ജു​ക​ൾ​ക്ക് പി​ന്നി​ലു​ള്ള വ്യ​ക്തി​ക​ൾ ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.