Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവുകളും ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂവെന്ന് ലോക്‌നാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവുകളും ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂവെന്ന് ലോക്‌നാഥ് ബെഹ്‌റ

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ തെളിവുകളും ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കേസന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നതിന്റെ തെളിവാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതിയുടെ നിരീക്ഷണം. ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ട്. കുറ്റപത്രത്തില്‍ മുഴുവന്‍ തെളിവുകളും ഉണ്ടാകുമെന്നും ബെഹ്‌റ പറഞ്ഞു.
 
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്ന് വീണ്ടും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി ഹൈക്കോടതി തള്ളിയത്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാട് കോടതി ശരിവെച്ചു.