Friday, November 24, 2017
Reg:No 91291/Kermal/2004/18734

പെണ്‍കുഞ്ഞുങ്ങളെയും യുവതികളെയും ചേലാകര്‍മ്മത്തിന് വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് കെകെ ശൈലജ

പെണ്‍കുഞ്ഞുങ്ങളെയും യുവതികളെയും ചേലാകര്‍മ്മത്തിന് വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് കെകെ ശൈലജ

കണ്ണൂര്‍: പെണ്‍കുഞ്ഞുങ്ങളെയും യുവതികളെയും ചേലാകര്‍മ്മത്തിന് വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. അതിക്രൂരവും പ്രാകൃതവുമായ ഇത്തരം നടപടി കേരളത്തിലുമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളാണ് പുറത്തു വിട്ടത്. 
 
ഒരു പരിഷ്‌കൃത സമൂഹത്തിനും ഇത് അംഗീകരിക്കാനാവില്ല. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്ക് പുറമേ ഇത് സ്ത്രീത്വത്തോടുള്ള കടന്നാക്രമണം കൂടിയാണ്. അറിവുള്ളവരാരും ഇത് അനുവദിക്കുന്നതല്ല. ഇതിനെ ശക്തമായി എതിര്‍ക്കണം.  ആഫ്രിക്കയിലെ ചില ഗോത്ര വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഈ പ്രാകൃത ആചാരം ഉണ്ടെന്ന് വ്യക്തമായപ്പോള്‍ മഹിളാ സംഘടനകളെല്ലാം അതിനെ ശക്തമായി അപലപിച്ചതാണ്. വ്യാജ ചികിത്സയുടെയും കടുത്ത അന്ധവിശ്വാസത്തിന്റെയും പരിധിയില്‍ വരുന്ന കാര്യമാണിതെന്നാണ് മനസ്സിലാക്കുന്നത്. ഈ പ്രശ്‌നം പുറത്തു വന്ന സാഹചര്യത്തില്‍ ഡിഎംഒയോടും ആരോഗ്യ വകുപ്പ് ഡയറക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ നിയമവശം കൂടി പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.