Friday, November 24, 2017
Reg:No 91291/Kermal/2004/18734

നാട്ടുക്കാര്‍ക്ക് റോഡ്‌ നിര്‍മ്മിച്ച്‌ നല്കീ ബസും ഓടിച്ച് താരമായി പി സി ജോര്‍ജ്ജ്

നാട്ടുക്കാര്‍ക്ക് റോഡ്‌ നിര്‍മ്മിച്ച്‌ നല്കീ ബസും ഓടിച്ച് താരമായി പി സി ജോര്‍ജ്ജ്

കോട്ടയം: തന്‍റെ നാട്ടുക്കാര്‍ക്കായി റോഡ്‌ നിര്‍മ്മിച്ച്‌ നല്കീ ബസും ഓടിച്ച് താരമായി പി.സി. ജോർജ് എംഎൽഎ. തന്റെ മണ്ഡലത്തിൽ പുതിയതായി നിർമാണം പൂര്‍ത്തിയായ റോഡിലൂടെ യാത്രക്കാരുമായി ബസ് ഓടിച്ചാണ് എംഎൽഎ താരമായത്. വർഷങ്ങളായി അവഗണന ഏറ്റുവാങ്ങിയ എരുമേലിയിലെ എട്ടാം വാർഡിലായിരുന്നു എഎൽഎയുടെ നിർദേശപ്രകാരം പുതിയ റോഡ് നിർമിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ അതിലൂടെ ബസ് റൂട്ടും അനുവദിച്ചു. 
 
കാടിന് നടുവിലൂടെ കടന്ന് പോവുന്ന അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ദുര്‍ഘടമായ ഒരു ചെറിയ റോഡിന്റെ പണിയാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. കാടിന് നടുക്കുകൂടെയുള്ള ചെറിയ വഴി ടാറിങ്ങില്ലാതെ തകര്‍ന്ന് കിടക്കുകയായിരുന്നു. ഈ വഴി നന്നാക്കി കിട്ടാന്‍ ഏരുമേലി എട്ടാം വാര്‍ഡിലെ ഒരു കൂട്ടം ആളുകള്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം കുറിച്ചത്.