Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

കാവ്യ മാധവന് തന്നെ അറിയാം, അവരുടെ പണം താന്‍ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്; പള്‍സര്‍ സുനി

കാവ്യ മാധവന് തന്നെ അറിയാം, അവരുടെ പണം താന്‍ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്; പള്‍സര്‍ സുനി

തൃശൂർ: തന്നെ അറിയില്ലെന്ന കാവ്യാ മാധവന്‍റെ മൊഴി കളവാണെന്ന് പള്‍സര്‍ സുനി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
 
കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാമെന്നും ഇല്ല എന്ന് പറയുന്നത് ശരിയല്ലെന്നും കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ടെന്നും സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ "മാഡ"ത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.
 
നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി മാഡത്തിന്‍റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.