Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയില്ല; പി.സി. ജോര്‍ജ്

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയില്ല; പി.സി. ജോര്‍ജ്

തൃശ്ശൂര്‍: സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എംഎല്‍എ പി.സി. ജോര്‍ജ് വീണ്ടും രംഗത്ത്.  കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന് പി.സി. ജോര്‍ജ്. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പി.സി.ജോര്‍ജ്ജിന്റെ പരാമര്‍ശം.  
 
സ്ത്രീ പുരുഷന്റെ ചങ്കാണ്. സ്ത്രീക്ക് പുരുഷന്‍റെ തലലയിലല്ല ഹൃദയത്തിലാണ് സ്ഥാനമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് പരാമര്‍ശം നടത്തിയതിനു പിന്നാലെ വനിതാ കമ്മിഷന്‍ ഇടപെടുകയും പി.സിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വനിതാ കമ്മീഷനെതിരെയും പി.സി ജോര്‍ജ് തുറന്നടിച്ചിരുന്നു.