Sunday, February 25, 2018
Reg:No 91291/Kermal/2004/18734

കട്ടപ്പനയില്‍ വന്‍ മയക്കുമരുന്ന് വേട്ട:ശിവസേന നേതാവുൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

കട്ടപ്പനയില്‍ വന്‍ മയക്കുമരുന്ന് വേട്ട:ശിവസേന നേതാവുൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

ഇടുക്കി: കട്ടപ്പനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 18 കിലോ ഹാഷിഷ് ഓയിലാണ്   രാമക്കല്‍മേട്ടില്‍ നിന്നും പോലീസ് പിടികൂടിയത്. നെടുങ്കണ്ടത്തെ  അഭിഭാഷകന്‍ ബിജുമോന്‍, ശിവസേന നേതാവ് അഞ്ചുമാഷ് ,ജില്ലാ ബാങ്ക് ശാന്തന്‍ പാറ ശാഖയിലെ ജീവനക്കാരന്‍ അബിന്‍ ദിവാകരന്‍ എന്നിവരാണ് പോലീസ്  പിടിയിലായത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്  പിടികൂടിയ ഹാഷിഷ് ഓയലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വില വരുമെന്നു പോലീസ് പറഞ്ഞു .
രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.