Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ആലപ്പുഴയില്‍ മൂന്നു പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴയില്‍ മൂന്നു പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നു പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അരൂരിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്നു യുവാക്കളാണ് മരിച്ചത്.  ഏലൂര്‍ സ്വദേശി ലിബിന്‍, അരൂര്‍ സ്വദേശി ജിധിന്‍ , മിലന്‍  എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ ഒരു മണിയോടെഎറണാകുളം മെമു ട്രെയിനാണ് ഇവരെ ഇടിച്ചത്. റെയില്‍വേ പാതയോട് ചേര്‍ന്നായിരുന്നു വിവാഹം നടന്ന വീട്. ഇവിടെനിന്ന് മടങ്ങും വഴിയായിരുന്നു അപകടം.