Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് എ.ഡി.ജി.പി സന്ധ്യ; പി.സി ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് എ.ഡി.ജി.പി സന്ധ്യ; പി.സി ജോര്‍ജ്

ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് വീണ്ടും പി.സി ജോര്‍ജ്. ദിലീപിനെ കേസില്‍ കുടുക്കിയത് എ.ഡി.ജി.പി സന്ധ്യയാണെന്ന് പി.സി ജോര്‍ജ്. തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമ്മീഷന് അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ് പറഞ്ഞു. ദിലീപിനെ എ.ഡി.ജി.പി സന്ധ്യ കുടുക്കിയ വിഷയത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. 
 
ആക്രമണത്തിന് ഇരയായ നടിക്കെതിരേ മോശം പരാമര്‍ശങ്ങളുടെ പേരില്‍ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.