Sunday, February 25, 2018
Reg:No 91291/Kermal/2004/18734

മുരുകന്‍റെ മരണം; മെഡിക്കല്‍കോളേജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

മുരുകന്‍റെ മരണം; മെഡിക്കല്‍കോളേജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

പാലക്കാട്: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍കോളേജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരുകനെ മെഡിക്കല്‍കോളേജിലെത്തിക്കുമ്പോള്‍ 15 വെന്‍റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ വെന്‍റിലേറ്ററിലുളള രോഗികള്‍ക്ക് വേണ്ടിയുളള സ്റ്റാന്‍ഡ് ബൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാനാകില്ല. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷമേ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പറയാനാകൂവെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു.