Thursday, November 23, 2017
Reg:No 91291/Kermal/2004/18734

തോമസ് ചാണ്ടിനാമനിർദേശപത്രികയിലെ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചു

തോമസ് ചാണ്ടിനാമനിർദേശപത്രികയിലെ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചു

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു. 
നാമനിർദേശപത്രികയിലെ  സത്യവാങ്മൂലത്തിൽ തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ ഒരു ന്യൂസ്  ചാനൽപുറത്തുവിട്ടു  . ലേക് പാലസ് റിസോർട്ടിന്റെ  സ്വത്തിനെ കുറിച്ച് ഈ സത്യവാങ് മൂലത്തില്‍ പരാമർശമില്ല .  എന്നാല്‍ 150 കോടി ലേക് പാലസിൽ മുടക്കിയെന്ന് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞിരുന്നു . തോമസ് ചാണ്ടിയുടെ മാത്രം പേരിൽ ലേക് പാലസിൽ 13 കെട്ടിടങ്ങളാണുള്ളത്. വ്യാപാരസമുച്ചയം ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ സത്യവാങ്മൂലം . നാമനിർദേശപത്രികയിൽ തോമസ് ചാണ്ടിയുടെ സ്വത്ത് 92 കോടി മാത്രമാണുള്ളത്. സ്വത്തുവിവരം മറച്ചുവയ്ക്കുന്നത് ഗുരുതരമായ  കുറ്റമാണ് .