Friday, November 24, 2017
Reg:No 91291/Kermal/2004/18734

കോടതി ഉത്തരവിൽ കാമുകനൊപ്പം പോകുന്നതുകണ്ട നാല് വയസ്സുകാരനായ മകന്റെ കരച്ചിൽ കണ്ടവർക്ക് നൊമ്പരക്കാഴ്ച്ചയായി.

കോടതി ഉത്തരവിൽ കാമുകനൊപ്പം പോകുന്നതുകണ്ട നാല് വയസ്സുകാരനായ മകന്റെ കരച്ചിൽ കണ്ടവർക്ക് നൊമ്പരക്കാഴ്ച്ചയായി.

കണ്ണൂര്‍:  തലശേരിയില്‍ കാമുകനൊപ്പം വിദേശത്തേക്ക് കടന്ന രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് ഒടുവിൽ കാമുകനൊപ്പം പോകാന്‍ കോടതി അനുമതി നൽകി . പാറപ്രം സ്വദേശിയായ യുവതിയാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകണമെന്ന് 
കോടതിയിൽ  നിലപാടെടുത്തത്.  നേരത്തെ ഇളയ  മകനുമായി കാമുകനൊപ്പം മസ്കറ്റിലേക്കു  കടന്ന ഇവരെ പ്രവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു.
നാല് ദിവസം മുന്‍പാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ 29ന് വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ, രാത്രിയില്‍ ഇളയ മകനുമായി വീടുവിട്ടിറങ്ങിയ  യുവതി, പിണറായി സ്വദേശിയായ കാമുകനൊപ്പം ഇയാള്‍ ജോലി ചെയ്യുന്ന മസ്കറ്റിലേക്കു വീണ്ടും  പോയി. വിവരമറിഞ്ഞയുടന്‍ ഭര്‍ത്താവ് ഒമാനില്‍ വിളിച്ച് സുഹൃത്തുക്കളെയും സംഘടനകളെയും വിവരമറിയിച്ചു.  ഇവർ  ഒമാനില്‍ എത്തിയ ഉടനെ പൊലീസും സംഘടനകളും  ഇടപെട്ട് ഇവരെ തിരിച്ചയച്ചു.   
കോഴിക്കോട്ടെത്തിയ ഉടന്‍ ഇരുവരെയും 
പോലീസ്  കസ്റ്റഡിയിലെടു ത്തു  തലശേരി  കോടതിയില്‍ ഹാജരാക്കി  . തുടര്‍ന്നായിരുന്നു  കാമുകനൊപ്പം പോകണമെന്ന് യുവതി ഉറച്ച നിലപാടെടുത്തത്.  രണ്ട് മക്കളെ കൂടെക്കൂട്ടാന്‍ തയാറായതുമില്ല.  ഇതോടെ മക്കളുടെ സംരക്ഷണം കോടതിഭര്‍ത്താവിന് വിട്ടു .  യുവതിയെ കാമുകനൊപ്പം പോകാനനുവദിച്ചു .  ഇളയ മകനെ  കൈമാറി പൊലീസ് വാഹനത്തില്‍ കയറുമ്പോള്‍, അമ്മയെ വിടാന്‍ കൂട്ടാക്കാതെയുള്ള നാല് വയസ്സുകാരന്റെ  കരച്ചില്‍ 
കോടതി വളപ്പിൽ കണ്ടു നിന്നവർക്ക്  നൊമ്പരക്കാഴ്ച്ചയായി.
നാലും, എട്ടും വയസുള്ള രണ്ട് കുട്ടികളുടെ സംരക്ഷണം ഭര്‍ത്താവ് ഏറ്റെടുത്തു.  വിദേശത്തായിരിക്കെ താന്‍ സമ്പാദിച്ച പണവും ഇവരുടെ പേരില്‍ എഴുതി നല്‍കിയ സ്വത്തും തിരികെക്കിട്ടാന്‍ നിയമനടപടിക്കൊരുങ്ങുകയാണ് യുവതിയുടെ ഭര്‍ത്താവ്.