Friday, November 24, 2017
Reg:No 91291/Kermal/2004/18734

ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരോട് രാജിവയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരോട് രാജിവയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ രാജി വയ്ക്കണമെന്ന് സുപ്രീംകോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയശേഷമാണ് നടപടി എടുത്തത്. ഇവര്‍ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ച  കോടതി രണ്ടുപേരോടും ഇന്നുതന്നെ രാജിവെക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥരായ എന്‍ കെ അമിന്‍, തരുണ്‍ ബാരറ്റ് എന്നിവരാണ് രാജിവെക്കുന്നത്. 
 
ഗുജറാത്ത് പോലീസില്‍ നിന്ന് വിരമിച്ച ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കുകയായിരുന്നു. ഇതിനെതിരെ മറ്റൊരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കുമെതിരെ കോടതി നടപടി എടുക്കണോ അതോ സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപടി എടുക്കുമോ എന്ന് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചിരുന്നു. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി പോലീസ് ഉദ്യോഗസ്ഥർ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.