Friday, November 24, 2017
Reg:No 91291/Kermal/2004/18734

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉജ്ജ്വല വിജയം

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉജ്ജ്വല വിജയം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ പ്രദേശങ്ങളിലും തൃണമൂൽ കോണ്‍ഗ്രസ് വിജയം നേടി. എതിർ പാർട്ടികളെ പിന്നിലാക്കിയാണ് ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസ് മുന്നേറിയത്. 
 
ധുപ്ഗുരി, ബുനിയാദ്പുർ, നൽഹാട്ടി, പൻസ്കുറ, ഹാൽദിയ തുടങ്ങിയ മുനിസിപ്പാലിറ്റികളിലേക്കും ദുർഗാപുർ, കൂപ്പർ ക്യാംപ് കോർപ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.