Friday, November 24, 2017
Reg:No 91291/Kermal/2004/18734

ബിസിനസ് തകര്‍ച്ച; വിദ്യാർഥികൾക്കു മുന്നിൽവച്ച് അധ്യാപികയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ബിസിനസ് തകര്‍ച്ച; വിദ്യാർഥികൾക്കു മുന്നിൽവച്ച് അധ്യാപികയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ബെംഗളൂരു: ബിസിനസ് പോളിഞ്ഞതിനെ തുടര്‍ന്ന് വിദ്യാർഥികൾക്കു മുന്നിൽവച്ച് അധ്യാപികയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ബെംഗളൂരിവിൽനിന്ന് 55 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ സ്കൂളിലാണു സംഭവം. ഈ സ്കൂളില്‍ അഞ്ചാം ക്ലാസിലെ സാമൂഹ്യപാഠം അധ്യാപികയായ കെ.ജി.സുനന്ദ (50) ആണ് തന്‍റെ ബിസിനസ് പങ്കാളിയുടെ ആക്രമണത്തിന് ഇരയായത്. ബിസിനസിലെ തകർച്ചയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. 
 
70 ശതമാനത്തിലേറെ പൊള്ളലേറ്റ കെ.ജി.സുനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമാണെന്നും അധ്യാപിക നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ആക്രമണം നടത്തിയ രേണുകാരധ്യയ്ക്കായി പൊലീസ് തിരിച്ചിൽ ആരംഭിച്ചു. 
 
"ഉച്ചയ്ക്ക് രണ്ടുമണിയോടെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരാൾ ഒച്ചവെച്ച് ക്ലാസിലേക്ക് കയറിവന്നു. ടീച്ചറുമായി  ഇയാൾ കയർത്തു സംസാരിച്ചു. അയാളോട് ക്ലാസിൽനിന്നു പുറത്തുപോകാൻ ടീച്ചര്‍ ആവശ്യപ്പെട്ടു. അപ്പോൾ അയാള്‍ തന്‍റെ കൈയ്യിലുള്ള കുപ്പി തുറന്ന് എന്തോ ടീച്ചറിന്‍റെ ദേഹത്തൊഴിക്കുകയും തീപ്പെട്ടിയുരച്ച് തീയിടുകയും ചെയ്തു. പേടിച്ചുവിറച്ച് ഞങ്ങള്‍ കരഞ്ഞു'. സംഭവത്തിനു സാക്ഷികളായ കുട്ടികളിലൊരാൾ പറയുന്നു. 
 
പേടിച്ച് പുറത്തോക്കോടിയ കുട്ടികൾ മറ്റ് അധ്യാപകരോടു കാര്യം പറയുകയായിരുന്നു. ഇവരാണ് സുനന്ദയെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടയിൽ ആക്രമി രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും ബിസിനസിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.