Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

ഡി​ഫ​ൻ​സ് ക്യാ​ന്‍റീ​ൻ ഓ​ൺ​ലൈ​നാ​കു​ന്നു

ഡി​ഫ​ൻ​സ് ക്യാ​ന്‍റീ​ൻ ഓ​ൺ​ലൈ​നാ​കു​ന്നു

മും​ബൈ: കു​റ​ഞ്ഞ ചെ​ല​വി​ല്‍ ആ​ര്‍മി, നേ​വി, എ​യ​ര്‍ ഫോ​ഴ്‍സ് ജീ​വ​ന​ക്കാ​ര്‍ക്ക് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍കാ​നു​ള്ള ഡി​ഫ​ന്‍സ് ക്യാ​ന്‍റീ​നു​ക​ള്‍ ഓ​ണ്‍ലൈ​ന്‍ ആ​കു​ന്നു. വി​വി​ധ വ​സ്‍തു​ക്ക​ള്‍ക്കു​മേ​ല്‍ അ​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്നു എ​ന്ന വി​മ​ര്‍ശ​ന​ത്തി​നി​ടെ​യാ​ണ് ക്യാ​ന്‍റീ​ന്‍ സ്‍റ്റോ​ഴ്‍സ് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് (സി​എ​സ്‍ഡി) ഓ​ണ്‍ലൈ​ന്‍ സേ​വ​നം ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്.
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ചി​ല്ല​റ വി​ല്‍പ്പ​ന സ്ഥാ​പ​ന​മാ​ണ് ഡി​ഫ​ന്‍സ് ക്യാ​ന്‍റീ​ന്‍. 1.2 കോ​ടി​യോ​ളം പേ​രാ​ണ് സി​എ​സ്‍ഡി​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍. 2016-17 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഏ​താ​ണ്ട് 17,000 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ക്യാ​ന്‍റീ​നു​ക​ളി​ല്‍ ന​ട​ന്ന​ത്.
ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സാ​ധ​ന​ങ്ങ​ള്‍ സ​മ​യ​ന​ഷ്‍ട​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​നു​ള്ള മാ​ര്‍ഗം ചി​ല സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ചേ​ര്‍ന്ന് അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണ്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും നി​ല​വി​ല്‍ വി​പ​ണി​യി​ല്‍ ഇ​റ​ങ്ങി മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ണ് ക്യാ​ന്‍റീ​നു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. ഇ​വ വി​പ​ണി​യി​ല്‍ ഇ​റ​ങ്ങു​ന്ന ദി​വ​സം​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള സം​വി​ധാ​നം ത​യാ​റാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സി​എ​സ്‍ഡി ചെ​യ​ര്‍മാ​ന്‍ എ​യ​ര്‍ വൈ​സ് മാ​ര്‍ഷ​ല്‍ എം. ​ബാ​ലാ​ദി​ത്യ പ​റ​ഞ്ഞു. ഇ​തി​നാ​യി ഹി​ന്ദു​സ്ഥാ​ന്‍ ലി​വ​ര്‍, പി ​ആ​ൻ​ഡ് ജി ​തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​മാ​യി ച​ര്‍ച്ച തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.