Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി 13 പേർക്ക് പരിക്ക്

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി 13 പേർക്ക് പരിക്ക്

കോട്ടയം: നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി 13 പേർക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഏഴു പേരെ മെഡിക്കല്‍കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് (43) പരമേശ്വരൻ നായർ (68), മാത്യു (36), ത്രിവിക്രമൻ (50), അഷ്റഫ് (41), ഡെന്നീസ് ലൂക്കോസ് (28), അനിൽകുമാർ (47) എന്നിവരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ ഉള്ളത്. ആരുടെയും നില ഗുരുതരമല്ല. 
 
ശനിയാഴ്ച പുലർച്ചെ 1.30നു ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാനയ്ക്കു സമീപമാണു അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
 
നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കെട്ടിടത്തിന്‍റെ തൂണിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ബസിന്‍റെ മുൻവശവും കെട്ടിടത്തിന്‍റെ വാതിലുകളും തകർന്നു. ബ്രേക്ക് ചെയ്തപ്പോൾ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ഡ്രൈവർ പറഞ്ഞു. ഏറ്റുമാനൂർ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.