Saturday, September 23, 2017
Reg:No 91291/Kermal/2004/18734

അര്‍ത്തുങ്കല്‍ പള്ളി; മതസ്പര്‍ധ വളര്‍ത്തുന്ന ട്വിറ്റ് ചെയ്ത മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

അര്‍ത്തുങ്കല്‍ പള്ളി; മതസ്പര്‍ധ വളര്‍ത്തുന്ന ട്വിറ്റ് ചെയ്ത മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ആലപ്പുഴ: അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ ട്വിറ്റ് ചെയ്ത ടി ജി മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. കേസെടുക്കാന്‍ അര്‍ത്തുങ്കല്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സിആര്‍പിസി 153(എ) പ്രകാരമാണ് കേസെടുക്കുക. പള്ളിക്ക് പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 
 
അര്‍ത്തുങ്കലിലെ ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമായിരുന്നെന്നും പള്ളി തിരിച്ചു പിടിക്കേണ്ട ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമാണ് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.