Sunday, February 25, 2018
Reg:No 91291/Kermal/2004/18734

തൃശൂരില്‍ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

തൃശൂരില്‍ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

തൃശൂർ : ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബംഗാൾ സ്വദേശി പിടിയിൽ.വിപണിയിൽ എട്ടു ലക്ഷം രൂപ വില വരുന്ന 160 കിലോ പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.  പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി എക്രമൊണ്ടലിനെതിരെ എക്സൈസ് കേസെടുത്തു. ഇതരസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ഓണത്തോടനുബന്ധിച്ച് വ്യാപകമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ  കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവ പിടിച്ചെടുത്തത് .