Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

വിപിന്‍റെ ശിക്ഷ വിധിച്ചത് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ‘താലിബാന്‍ കോടതി’; ശോഭാ സുരേന്ദ്രന്‍

വിപിന്‍റെ ശിക്ഷ വിധിച്ചത് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ‘താലിബാന്‍ കോടതി’; ശോഭാ സുരേന്ദ്രന്‍

തിരൂര്‍: ഫൈസല്‍ വധക്കേസ് പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിപിന്റെ ശിക്ഷ വിധിച്ചത് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ‘താലിബാന്‍ കോടതി’യെന്ന് ശോഭാ സുരേന്ദ്രന്‍. മലപ്പുറത്ത് താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന്റെ ഉദാഹരണമാണ് ഈ കൊലപാതകമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കൊലപാതകം സര്‍ക്കാര്‍ ഒത്താശയോടെയാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. കൊല്ലപ്പെട്ട വിപിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ശോഭയുടെ വിവാദ പ്രസ്താവന. കൊലപാതകികളേയും ഗൂഢാലോചനക്കാരേയും കണ്ടെത്താന്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്നും ശോഭ അവശ്യപ്പെട്ടു.