Friday, November 24, 2017
Reg:No 91291/Kermal/2004/18734

കല്‍പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പണം പോലീസ് പിടികൂടി ഒരാളെ അറസ്റ് ചെയ്തു

കല്‍പറ്റയില്‍  30 ലക്ഷം രൂപയുടെ കുഴല്‍പണം പോലീസ് പിടികൂടി ഒരാളെ അറസ്റ് ചെയ്തു

വയനാട്: കല്‍പറ്റയില്‍  30 ലക്ഷം രൂപയുടെ കുഴല്‍പണം പോലീസ് പിടികൂടി. ബംഗളുരുവില്‍ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്.  കോഴിക്കോട് സ്വദേശി ജാഫറില്‍ നിന്നും 30ലക്ഷം രൂപയുടെ കുഴല്‍ പണവും,കൂടാതെ കൂടാതെ മദ്യവും പാന്‍ മസാലയടക്കമുള്ള ലഹരിവസ്ഥുക്കളും പിടികൂടി.ഓണക്കാലത്ത് അതിര്‍ത്ഥികടന്ന് കുഴല്‍പണവും മറ്റ് നിയമവിരുദ്ധ ലഹരിവസ്തുക്കളും എത്തുന്നുവെന്ന വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന.
കര്‍ണാടക തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍  നിന്നും വയനാട്ടിലൂടെ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപകമായി കുഴല്‍പണവും നിയമവരുദ്ധ വസ്ഥുക്കളും പോകുന്നുവെന്ന് വിവരം പോലീസന് നേരത്തെയുള്ളതാണ്. ഓണക്കാലത്ത് ഇതിന്റെ ഒഴുക്ക് കൂടുതലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.
പുലര്‍ച്ച മുന്നുമണിമുതല്‍ കല്‍പറ്റയിലൂടെ കടന്നുപോകുന്ന  മുഴുവന്‍ വാഹനങ്ങളും പോലീസ് പരിശോധിച്ചുവരികയായിരുന്നു. 
 ജില്ലയിലെ മറ്റിടങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. അതിര്‍ത്ഥി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുന്ന പത്തുദിവസം അതിർത്തികടന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും വയനാട് പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.