Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കാൻസർ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് !

കാൻസർ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് !

ഒരാഴ്ചയോളം വളർന്ന ഗോതമ്പു ചെടിയിൽ നിന്ന് തയ്യാറാക്കുന്ന വീറ്റ് ഗ്രാസ് ജ്യൂസിന് കാൻസർ തുടങ്ങിയ മാരക രോഗങ്ങളെ ചെറുക്കാൻ കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.വീറ്റ് ഗ്രാസ് ജ്യൂലെ  ഹരിതകം ശരീരത്തിലെ ദോഷകരമായ വളർച്ചകൾക്കെതിരെ(tumors ) പ്രവർത്തിക്കുകയും ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ നിർവീര്യമാക്കുകയും ചെയ്യുന്നു.
മനുഷ്യ ശരീരത്തിലെ ഹിമോഗ്ലോബിനുമായി വീറ്റ് ഗ്രാസ്സിലെ ഹരിതകത്തിനു അടുത്ത സാമ്യമുണ്ട്.ഹരിതകം കൊഴുപ്പു കണികകളിൽ ലയിക്കുന്ന ഒരു പദാർത്ഥമാണ്.ഈ കൊഴുപ്പുകണികകൾ ലിംഫേറ്റിക്  സിസ്റ്റം വഴി രക്തത്തിലേക്കു നേരിട്ടു ആഗീരണം ചെയ്യപ്പെടുന്നവയാണ്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സസ്യങ്ങളുടെ രക്തമായ ഹരിതകം മനുഷ്യ ശരീരം ആഗീരണം ചെയ്യുമ്പോൾ ഓരോ കോശങ്ങളിലേക്കും പോഷകങ്ങൾ സംവഹിക്കുന്ന മനുഷ്യരക്തമായി മാറ്റപ്പെടുന്നു.
 
വീറ്റ് ഗ്രാസ്സിലെ  പല ഘടകങ്ങളും രക്തം ശുദ്ധീകരിക്കുവാൻ സഹായിക്കുന്നു.ബാക്ടീരിയ, വയറസ് ബാധക്കെതിരെ ശരീരത്തെ  സജ്ജമാക്കുന്നു.ഓർക്കുക,പൊതുവെ ട്യൂമറിന് എതിരെയുള്ള ഔഷധകൾ ട്യൂമറിനെ നശിപ്പിക്കുന്നതിനൊപ്പം ശരീര  കലകളെക്കൂടി നശിപ്പിക്കുന്നു. 
 
വീറ്റ് ഗ്രാസ് ജ്യൂസ് ശക്തിയേറിയ വിഷഹാരിയും കരളിന് റ്റെയും രക്തത്തിന്റ്റെയും  സംരക്ഷകനുമാണ്.വീറ്റ് ഗ്രാസ്സിലെ എൻസൈമുകൾ അമിനോ ആസിഡുകൾ ഇവ ഏതൊരു മരുന്നിനെയും ഭക്ഷണത്തെയുംകാൾ കാൻസറിന്‌ കാരണമാകുന്ന ഘടകങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു