Saturday, September 23, 2017
Reg:No 91291/Kermal/2004/18734

മൂന്നാർ: ആവശ്യമെങ്കിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കും -റവന്യുമന്ത്രി

മൂന്നാർ: ആവശ്യമെങ്കിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കും -റവന്യുമന്ത്രി

കോട്ടയം: മൂന്നാർ സർവകക്ഷി യോഗം അപ്രധാനമെന്ന്​ പറഞ്ഞിട്ടില്ലെന്ന്​ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. എല്ലാ യോഗത്തിനും അതി​േൻറതായ പ്രധാന്യമുണ്ട്​. കോട്ടയത്ത്​ ഒരു യോഗത്തിൽ പ​​െങ്കടുക്കാനാണ്​ എത്തിയത്​. പിന്നെ എങ്ങനെയാണ്​ മുഖ്യമന്ത്രിയുടെ യോഗത്തിൽ പ​െങ്കടുക്കുകയെന്നും ചന്ദ്രശേഖരൻ ​ചോദിച്ചു. ആവശ്യമെങ്കിൽ മൂന്നാർ വിഷയത്തിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കും. മൂന്നാറിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും നിയമാനുസൃതം ഒഴിപ്പിക്കും. സർക്കാറിന്‍റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി.