Thursday, August 17, 2017
Reg:No 91291/Kermal/2004/18734

തിരുവനന്തപുരത്തു ഇന്ത്യ ശ്രീലങ്കയ്ക്കു പകരം ന്യൂസീലൻഡിനെ നേരിടും

തിരുവനന്തപുരത്തു ഇന്ത്യ ശ്രീലങ്കയ്ക്കു പകരം ന്യൂസീലൻഡിനെ നേരിടും

തിരുവനന്തപുരം∙ കേരളത്തിന് അനുവദിച്ച രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റ് മൽസരം ബിസിസിഐ പുനക്രമീകരിച്ചു. ശ്രീലങ്കയ്ക്കു പകരം ന്യൂസീലൻഡു മായുള്ള  ഇന്ത്യയുടെ മത്സരമായിരിക്കും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ സ്റ്റേഡിയത്തില്‍ നടക്കുക. നവംബർ ഏഴിനാണു മൽസരം. ഡിസംബർ 20ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൽസരമാണു തിരുവനന്തപുരത്തു ബിസിസിഐ തീരുമാനിച്ചിരുന്നത്.
 
ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന ന്യൂസീലൻഡുമായി നവംബർ ഏഴിനു നിശ്ചയിച്ച ട്വന്റി 20 മൽസരത്തിന്റെ വേദി കട്ടക്കിലാണ്  നിശ്ചയിച്ചിരുന്നത്. എന്നാൽ,  ഉൽസവസീസൺ ആയതിനാൽ നവംബർ ഏഴിനു മൽസരം നടത്താൻ ബുദ്ധിമുട്ടാണെന്ന് ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ അറിയിക്കുകയായിരുന്നു. തുടർന്നാണു മത്സര വേദിയാകാന്‍ കേരളത്തിനു അവസരമൊരുങ്ങിയത്.
 
ഡിസംബർ 20നു ശ്രീലങ്കയുമായുള്ള മൽസരത്തിന്റെ വേദി കട്ടക്കായും പുതുക്കി നിശ്ചയിച്ചു. ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മൽസരങ്ങളുമാണുള്ളത്.